ഹൈഡല്‍ബര്‍ഗില്‍ ജെ.എം. രാജുവിന്റെ ഗാനമേള ജൂണ്‍ 28ന്
Wednesday, May 27, 2015 8:25 AM IST
ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്റെ മുപ്പതാം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗാനമേള ജൂണ്‍ 28നു(ഞായര്‍) വൈകുന്നേരം അഞ്ചിനു ഹൈഡല്‍ബര്‍ഗിലെ സെന്റ് ബോണിഫാറ്റിയൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.

മലയാള ചലച്ചിത്ര ശാഖയിലെ പഴയ തലമുറക്കാരില്‍ പ്രമുഖനും സംഗീത സംവിധായകനുമായ ജെ.എം. രാജു നയിക്കുന്ന ഗാനമേളയില്‍ രാജുവിന്റെ ഭാര്യ ലത (പിന്നണി ഗായിക ശാന്ത പി. നായരുടെ മകള്‍) പുതിയ തലമുറയിലെ അറിയപ്പെടുന്ന ഗായകന്‍ കെ.ജെ. ജീമോന്‍ എന്നിവരുമാണു ഗാനങ്ങള്‍ ആലപിക്കുന്നത്.

ക്രിസ്തീയ ഗാനങ്ങള്‍ക്കു പുറമേ മുന്‍ കാലങ്ങളിലെ ഹിറ്റായ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ എവര്‍ഗ്രീന്‍ സിനിമാഗാനങ്ങളും വേദിയില്‍ പുനര്‍ജ്ജനിക്കപ്പെടും. (കാനായിലെ കല്യാണനാളില്‍, കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് .... യേശുദാസ് ആലപിച്ച എക്കാലത്തേയും ഹിറ്റായ ക്രിസ്തീയ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് ജെ.എം. രാജുവാണ്.)

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ നിറവില്‍ ഹൈഡല്‍ബെര്‍ഗിലെ മലയാളി സമൂഹത്തിനായി കലാരംഗത്ത് ഏറെ പരിപാടികള്‍ സമര്‍പ്പിച്ച കൈരളി ഫെറൈന്‍ ഒരുക്കുന്ന പുതിയ സംരംഭത്തിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: മൈക്കിള്‍ കിഴുകണ്ടയില്‍ (പ്രസിഡന്റ്), ഗ്ളോറി ഏബ്രഹാം (വൈസ് പ്രസിഡന്റ്) 0621 684500, അച്ചാമ്മ പുത്തൂര്‍ (സെക്രട്ടറി) 06324 980752, ബിനു തോമസ് (ട്രഷറാര്‍) 06224 769344.

വേദി: ട. ആീിശളമശൌേ ഏലാലശിറലമെമഹ ഒശഹറമൃ, 6 69115 ഒലശറലഹയലൃഴ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍