ഫോര്‍ക്ക-അല്‍ മദീന ഫുഡ് ഫെസ്റ് 2015 മേയ് 29ന്
Wednesday, May 27, 2015 8:11 AM IST
റിയാദ്: റിയാദിലെ കേരളത്തില്‍നിന്നുള്ള പ്രദേശിക സംഘടനകളുടെ പൊതു വേദിയായ ഫോര്‍ക്കയും റിയാദിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റായ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി മേയ് 29നു (വെള്ളി) ഹറാജിലുള്ള മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

കേരളത്തിലെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലെ വിവിധ തരം വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ രുചിക്കുവാന്‍ റിയാദിലുള്ള പ്രവാസികള്‍ക്കു ലഭിക്കുന്ന ഒരസുലഭ അവസരമാണിതെന്നു സംഘാടകര്‍ അറിയിച്ചു.

വൈകുന്നേരം ഏഴിന് ഇന്നസെന്റ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു അദ്ദേഹം മേളയില്‍ പ്രവാസികളുമായി സംവദിക്കും 'ടേസ്റ് ഓഫ് കേരള' യുടെ ഭാഗമായി അന്നേ ദിവസം തീറ്റമത്സരവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 0532825160, 0531030310, 0509656734, 0567512181.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍