സീറോ മലബാര്‍ കര്‍ണാടക കോ-ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു
Wednesday, May 27, 2015 6:37 AM IST
ബംഗളൂരു: സീറോ മലബാര്‍ മിഷന്‍ കര്‍ണാടക കോ-ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. കാക്കനാട്ട് നടന്ന ദേശീയ പ്രവാസി സമ്മേളനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്. എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐയെ ചെയര്‍മാനായി നിയമിച്ചു. റവ.ഡോ. ബിനു കുന്നത്ത്, ഫാ. ജോര്‍ജ് പേട്ടയില്‍ സിഎംഎഫ് എന്നിവരെ വൈസ് ചെയര്‍മാന്മാരായും കെ.പി. ചാക്കപ്പനെ കര്‍ണാടക ലെയ്റ്റി കോ-ഓര്‍ഡിനേറ്ററായും നിയമിച്ചു. ഫിലിപ് മാത്യു, ജെ.കെ. ജോണ്‍സണ്‍ എന്നിവരാണ് ജോയിന്റ് ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍മാര്‍.