കെബിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 13ന്
Wednesday, May 27, 2015 6:28 AM IST
ഡബ്ളിന്‍: കേരള ബാഡ്മിന്റണ്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 13നു (ശനി) നടക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പോപ്പിന്ററി സ്പോര്‍ട്സ് സെന്റര്‍ ബാലിമൂണിലാണു മത്സരം.

ഒന്നാം സ്ഥാനക്കാര്‍ക്ക് ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സ്റോര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഷിക്കൂസ് ടിവി സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂണ്‍ ഏഴിനു മുമ്പായി 0877778744, 0879683694, 0876317291 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.