അബുദാബി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളിനു നൂറു ശതമാനം വിജയം
Wednesday, May 27, 2015 6:27 AM IST
അബുദാബി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളിനു നൂറു ശതമാനം വിജയം.

സയന്‍സ് ബാച്ചില്‍ വരുണ്‍ അഗര്‍വാള്‍(97 ശതമാനം), തരിന്ധി പ്രമാളിക സിരിവര്‍ധന (96.6 ശതമാനം), അഫ്രിന്‍ മുഹമ്മദ് നയിം അന്‍സാരി (95.6 ശതമാനം), ഗ്രീഷ്മ ബാബു (95.6 ശതമാനം) സുമ റെഡി (93.2 ശതമാനം), ശിവകിരണ്‍ തൈക്കൂട്ടത്തില്‍ (90.4 ശതമാനം) എന്നിങ്ങനെ മാര്‍ക്ക് ലഭിച്ചു.

കോമേഴ്സ് വിഭാഗത്തില്‍ മാര്‍വ സഫ്റുദ്ദീന്‍ (93.4 ശതമാനം), ഷംജദ് വാക്കുളത്തില്‍ (92.2 ശതമാനം), മെഹേക് തന്‍വിര്‍ സയിദ് (90.8 ശതമാനം) മാര്‍ക്ക് ലഭിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള