റിയാദ്: റിയാദിലെ സാരംഗി സാംസ്കാരികവേദി വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി മാള മുഹിയുദ്ദീന് (പ്രസിഡന്റ്), ബെന്നി വാടാനപ്പള്ളി, ഉമര്‍ മീഞ്ചന്ത (വൈസ് പ്രസിഡന്റുമാര്‍), അക്ബര്‍ ആലംകോട്, സലാം തെന്നല (ജനറല്‍ സെക്രട്ടറി), ജോണ്സന്, ഷാജി മഠത്തില്‍ (സെക്രട്ടറിമാര്‍), സക്കീര്‍ ദാനത്ത് മലപ്പുറം (ട്രഷറര്‍), രാജന് നിലമ്പൂര്‍ (ജോ.ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി ജയന് കൊടുങ്ങല്ലൂര്‍ (മീഡിയ കണ്‍വീനര്‍), അമീര്‍ പട്ടണത്ത്, നാസര്‍ മാവൂര്‍ (സ്പോര്‍ട്സ്), ഷാഫി കൊടിഞ്ഞി (ജീവകാരുണ്യം), ഷംസു കളക്കര (കോഓര്‍ഡിനേറ്റര്‍), ജമാല്‍ എരഞ്ഞിമാവ് (ചീഫ് ഓര്‍ഗനൈസര്‍) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി സലിം കളക്കര (ചെയര്‍), നാസര്‍ കല്ലറ, ഷാജി സോണ, ഷാജി കുന്നിക്കോട്, മുഹമ്മദാലി മണ്ണാര്‍ക്കാട്, നവാസ്ഖാന്‍ പത്തനാപുരം, അലി ഹാഫ്മൂണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
റിയാദിലും നാട്ടിലും കലാപരമായി മികവു തെളിയിച്ചവരെ ജി. കാര്ത്തികേയന് സ്മാരക പുരസ്കാരം നല്കി ആദരിക്കാനും അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാനും പ്രവാസികുട്ടികളുടെ കലാപരമായ അഭിരുചി കണ്െടത്തി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍