ഖുദൈഹ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ സൌദി കിരീടാവകാശി എത്തി
Wednesday, May 27, 2015 6:25 AM IST
ദമാം: സൌദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖുദൈഹ് പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തെ ആശ്വസി പ്പിക്കുന്നതിനായി സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെത്തി.

ഖതീഫിലെ കിംഗ് അബ്ദുള്ള ഹാളിലാണു സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും രാജ്യ ത്തിന്റെയും ദുഃഖം അറിയിച്ചത്.

പിന്നീട്, സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ജിദ്ദയില്‍നിന്നു ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കിരീടാവകാശിയെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സിയിദ് ബിന്‍ നായിഫ് രാജകുമാരന്‍, സൌദി പോലീസ് മേധാവി ജനറല്‍ ഉസ്മാന്‍ നാസിര്‍ അല്‍ മുഹ് രിജ്, കിഴക്കന്‍ പ്രവിശ്യാ പോലീസ് മേധാവി കേണല്‍ ഗുര്‍മുല്ലാ അല്‍ സഹ്റാനി തുടങ്ങി വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഖതീഫിനടുത്ത ഖുദയ്ഹ് ഗ്രാമത്തിലെ അലിയ്യു ബി3 അബീത്വാ ലിബ് (റ) മസ്ജിദില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ച 21 പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്തു. ഖുദൈഹിലെ അല്‍ ഹുലൈല ഖബറിടത്തില്‍ മുന്നു പേരുടെ ഖബറക്കം ഇന്നലെ ഉച്ചക്കു തന്നെ നടത്തി. 18 പേരുടെ മൃത ദേഹങ്ങള്‍ ഖൂദൈഹ് ഖബിറടത്തിലാണു ഖബറടക്കം ചെയ്തത്.

ഖതീഫിലെ ശനിയാഴ്ച ചന്ത നടക്കാറുള്ള ഭാഗത്തുനിന്നു വിലാപ യാത്രയായാണു മൃതദേഹങ്ങള്‍ ഖുദൈഹ് ഖബറിടത്തില്‍ എത്തിച്ചത്. ഖുദൈഹ,് ഖതീഫ് തുടങ്ങി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറു കണക്കിനു പേര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും തടിച്ചുകൂടിയവര്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങളിലേക്കു പൂക്കള്‍ വിതറിയാണു യാത്രാമൊഴി നല്‍കിയത്. വന്‍ സുരക്ഷാസന്നാഹത്തിന്റെ സാന്നിധ്യത്തിലാണു ഖുദൈഹ് സ്ഫോടന ത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്തത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം