അയര്‍ലന്‍ഡില്‍ ബൈബിള്‍ ക്വിസ് മേയ് 31ന്
Tuesday, May 26, 2015 8:17 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന 'ബൈബിള്‍ ക്വിസ് 2015' മേയ് 31നു (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ നടക്കും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ ഒമ്പത് മാസ് സെന്ററുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ബൈബിള്‍ ക്വിസ് നടക്കുക.

1. ആറാം ക്ളാസ് വരെയുള്ള (ജൂണിയര്‍) വിഭാഗം

2. ഏഴു മുതല്‍ വേദപാഠം പഠിക്കുന്ന കുട്ടികള്‍ എല്ലാവരും ഉള്‍പ്പെടുന്ന (സീനിയര്‍) വിഭാഗം

3. മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉള്‍പ്പെടുന്ന (സൂപ്പര്‍ സീനിയര്‍) വിഭാഗം.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ ആയിരിക്കും. ബൈബിള്‍ ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു യൂറോ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍പെട്ടവര്‍ ഓരോ മാസ് സെന്ററിലെയും മതാധ്യാപകര്‍ വഴി പ്രധാന മതാധ്യാപകനെ രജിസ്ട്രഷന്‍ ഫീ ഏല്‍പ്പിച്ചു രജിസ്റര്‍ ചെയ്യേണ്ടതാണ്.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് ഇംഗ്ളീഷിലും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ളീഷിലോ ഉള്ള ചോദ്യ പേപ്പര്‍ രജിസ്ട്രേഷന്‍ സമയത്ത് തെരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ളീഷ് വിഭാഗത്തിന് ചഞടഢ ആകആഘഋ (ചലം ഞല്ശലെറ ടമിേറമൃറ ഢലൃശീിെ), മലയാളം വിഭാഗത്തിന് ജഛഇ ആകആഘഋ പരിഭാഷയും ആയിരിക്കും അടിസ്ഥാനം.

പഠനഭാഗങ്ങള്‍: വിശുദ്ധ മത്തായി എഴുതിയ സുവിശേഷം അധ്യായം ഒന്നു മുതല്‍ 15 വരെ, അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ അധ്യായം ഒന്നു മുതല്‍ 15 വരെ. 45 മാര്‍ക്കിന്റെ ചോദ്യങ്ങളും അഞ്ചു മാര്‍ക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉള്‍പ്പെടുന്ന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക. ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോസ് ഭരണിക്കുളങ്ങര 089 974 1568, ഫാ.മനോജ് പൊന്‍കാട്ടില്‍ 08770 99811.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍