ഡബ്ളിന്‍ സിഎസ്ഐ സഭാംഗമായ ജിനുവിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി
Tuesday, May 26, 2015 8:16 AM IST
ഡബ്ളിന്‍: ഹോളി ട്രിനിറ്റി സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ അംഗവും അയര്‍ലന്‍ഡ് മലയാളികളില്‍ സുപരിചിതനുമായിരുന്ന സുരേഷ് ജേക്കബിനും (ജിനു) കുടുംബത്തിനും സ്നേഹോഷ്മളമായ യാത്രയയപ്പു നല്‍കി.

മേയ് 23നു (ശനി) ക്രംലിന്‍ ണ.ട.അ.എ. ഹാളില്‍ നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ സഭാ വികാരിയും ബെല്‍ഫാസ്റ് ബൈബിള്‍ കോളജ് ഫാക്കല്‍റ്റിയുമായ റവ. ഡോ. ജേക്കബ് തോമസ് പ്രത്യേക പ്രാര്‍ഥന ശുശ്രൂഷ അര്‍പ്പിക്കുകയും ജിനുവും കുടുംബാംഗങ്ങളും സഭയ്ക്കും സമൂഹത്തിനും നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ അനുസ്മരിക്കുകയും ഭാവി ശോഭനമാക്കുന്നതിനായി എല്ലാവിധ ആശംസകളും യാത്രാമംഗളങ്ങളും നേര്‍ന്നു.

കാനഡയിലെ ടൊറന്റോയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന ജിനുവും കുടുംബവും കഴിഞ്ഞ 10 വര്‍ഷമായി ഡബ്ളിന്‍ മലയാളികള്‍ക്ക് സഹായഹസ്തമായിരുന്നു. സഭയുടെ ഭരണസമിതി അംഗമായും കോട്ടേജ് പ്രയര്‍ കോഓര്‍ഡിനേറ്ററായും ജിനു പ്രവര്‍ത്തിച്ചിരുന്നു.

ചടങ്ങില്‍ ചര്‍ച്ച് വൈസ് പ്രസിഡന്റ് മാത്യു പി. ഉമ്മന്‍, സഭയുടെ നാമത്തിലുള്ള സ്നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്നു സഭാംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിനെ വര്‍ണാഭമാക്കി. ക്വയര്‍ ലീഡര്‍ അനു ജോണ്‍സന്റെ നേത്രത്വത്തിലുള്ള ഗായക സംഘം പ്രത്യേക ആശംസാഗാനം ആലപിച്ചു. മറുപടി പ്രസംഗത്തില്‍ ജിനു നന്ദി പറഞ്ഞു.

സ്നേഹവിരുന്നിനുശേഷം റവ. ഡോ. ജേക്കബ് തോമസിന്റെ പ്രാര്‍ഥനാശിര്‍വാദത്തോടുകൂടി യാത്രയയപ്പു സമ്മേളനം സമാപിച്ചു.