കേരള ആര്‍ടിസി എടി ഓഫീസ് ശാന്തിനഗറില്‍ തുറന്നു
Tuesday, May 26, 2015 6:24 AM IST
ബംഗളൂരു: കേരള ആര്‍ടിസിയുടെ അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ബംഗളൂരുവിലെ ശാന്തിനഗറില്‍ ആരംഭിച്ചു. ശാന്തിനഗര്‍ ബസ്സ്റാന്‍ഡിനു സമീപം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം എന്‍.എ. ഹാരിസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള ആര്‍ടിസിക്ക് എല്ലാവിധ സഹായങ്ങളും നല്കുമെന്ന് അദ്ദേഹം ഉറപ്പുനല്കി.

കേരള ആര്‍ടിസി എംഡി ആന്റണി ചാക്കോ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍, കല്‍പ്പറ്റ ജില്ല ഓഫീസര്‍ പി. പ്രദീപ് കുമാര്‍, അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.ടി. അഹമ്മദ്കുട്ടി, കോഴിക്കോട് സോണല്‍ഓഫീസര്‍ മുഹമ്മദ് സഫറുള്ളതുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ണാടകയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനും അവയെഏകോപിപ്പിക്കുന്നതിനുമായാണ് എടി ഓഫീസ് ആരംഭിച്ചത്. കര്‍ണാടകയിലൂടെ എട്ടു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്െടന്ന് കേരള ആര്‍ടിസി എംഡി ആന്റണി ചാക്കോ പറഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. വാരാന്ത്യങ്ങളിലും മറ്റു യാത്രാതിരക്ക് ഏറുന്ന ദിവസങ്ങളിലും പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നതിനും കര്‍ണാടകയുമായി ധാരണയായി.

പുതിയ ഓഫീസ് എത്തുന്നതോടെ കേരള ആര്‍ടിസി ബസുകള്‍ ശാന്തിനഗറില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഓഫീസിന്റെ മുകളിലത്തെ നിലയില്‍ ജീവനക്കാര്‍ വിശ്രമിക്കാനുള്ള സൌകര്യവുമുണ്ട്. നിലവില്‍ ശാന്തിനഗറില്‍ കേരള ആര്‍ടിസിയുടെ ഒരു കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ എടി ഓഫീസ് ആരംഭിക്കുന്നതോടെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. എ.ടി. അഹമ്മദ്കുട്ടിയാണ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍. ഫോണ്‍: 08022221755.