യശ്വന്തപുര-കോയമ്പത്തൂര്‍ സ്പെഷല്‍ ട്രെയിന്‍ മൂന്നുമാസത്തേക്കു നീട്ടി
Tuesday, May 26, 2015 6:23 AM IST
ബംഗളൂരു: യശ്വന്തപുര-കോയമ്പത്തൂര്‍ ദ്വൈവാര സ്പെഷല്‍ ട്രെയിന്‍ മൂന്നുമാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചതായി ദക്ഷിണപശ്ചിമ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് 28 വരെയാണ് സര്‍വീസ് നീട്ടിയിരിക്കുന്നത്. സ്പെഷല്‍ ട്രെയിന്‍ (06543) ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.30 നു യശ്വന്തപുരയില്‍ നിന്നു പുറപ്പെട്ട് വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 7.30 നു കോയമ്പത്തൂരെത്തും. കോയമ്പത്തൂര്‍-യശ്വന്തപുര ദ്വൈവാര സ്പെഷല്‍ ട്രെയിന്‍ (06544) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30 നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 3.15 നു യശ്വന്തപുരയിലെത്തും. ഓഗസ്റ്റ് 29 വരെ ഈ സര്‍വീസ് ഉണ്ടായിരിക്കും.