കുടുംബ സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു
Tuesday, May 26, 2015 6:18 AM IST
പൊന്നാനി: കെഎന്‍എം മാത്തൂര്‍ യൂണിറ്റ് നരിപ്പറമ്പ് ശാന്തി നഗറിലെ ജുമാ മസ്ജിദ് അങ്കണത്തില്‍ കുടുംബ സംഗമവും ഖുര്‍ആന്‍ ലേണിംഗ് സെന്റര്‍ കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.

സംഗമം കെഎന്‍എം മലപ്പുറം വെസ്റ് ജില്ലാ പ്രസിഡന്റ് എന്‍ജിനിയര്‍ അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. 'കുടുംബം ഭക്ഷണം ആരോഗ്യം' എന്ന വിഷയത്തില്‍ ഖദീജ നര്‍ഗീസ് ടീച്ചറും 'കുട്ടികളോട് രക്ഷിതാക്കളോട്' എന്ന വിഷയത്തില്‍ അഷ്റഫ് ചെട്ടിപ്പടിയും ക്ളാസുകളെടുത്തു. സി. മമ്മു സാഹിബ് കോട്ടക്കല്‍ ഉദ്ബോധന പ്രസംഗം നടത്തി.

'മധ്യകാല കേരളത്തിലെ അധിനിവേശ വിരുദ്ധ അറബിസാഹിത്യത്തിലെ സാമൂഹിക ചുറ്റുപാടുകള്‍' എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് അറബിസാഹിത്യത്തില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളജ് അറബിക് ഗവേഷണ വിഭാഗത്തിലെ അസിസ്റന്റ് പ്രഫസര്‍ യു.പി. മുഹമ്മദ് ആബിദിനെയും എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എപ്ളസ് നേടിയ വി. അഖില നഫീസയെയും സംഗമത്തില്‍ അനുമോദിച്ചു. ഡോ. ആബിദിനും അഖിലക്കുമുള്ള ഉപഹാരം എന്‍ജിനിയര്‍ അബ്ദുള്‍ കരീം, കെഎന്‍എം സംസ്ഥാന സെക്രട്ടറി ഉബൈദുള്ള താനാളൂര്‍ എന്നിവര്‍ നല്‍കി.

കുട്ടികളുടെ കലാ മത്സരങ്ങള്‍ പരിപാടിക്കു മാറ്റുകൂട്ടി. ഖുര്‍ആന്‍ പാരായണം, ഗാനം, കവിത, പ്രസംഗം തുടങ്ങിയ പരിപാടികളില്‍ യുപി ഷജി അമാത്തൂര്‍, ജംഷിയ, ഷുറൈഫ, റോഷന്‍, നിംന എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സമ്മാനങ്ങള്‍ കെഎന്‍എം മാത്തൂര്‍ യൂണിറ്റ് ട്രഷറര്‍ എം. ഹനീഫ വിതരണം ചെയ്തു.

സംഗമത്തില്‍ പ്രസിഡന്റ് യു.പി. അബ്ദുറഹ്മാന്‍ മൌലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ. സൈതലവി, ടി. അബ്ദുള്‍ ഖാദര്‍ മാസ്റര്‍, ഡോ. മുഹമ്മദ് ആബിദ്, അബ്ദുസമദ് മാസ്റര്‍, പി.ടി. അബ്ദുള്‍ ഖാദര്‍ മൌലവി, ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍