സെമിനാര്‍ സംഘടിപ്പിച്ചു
Tuesday, May 26, 2015 6:16 AM IST
കുവൈറ്റ്: 'നാളെയുടെ വ്യക്തിത്വ വികാസത്തിനു രക്ഷിതാക്കളുടെ കടമ' എന്ന വിഷയത്തില്‍ പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അബാസിയിലെ സെന്‍ട്രല്‍ സ്കൂളില്‍ പഠന സെമിനാര്‍ സംഘടിപ്പിച്ചു.

സംഗമം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശാന്ത മറിയ ജയിംസ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്കൂള്‍ കൌണ്‍സിലര്‍ മാക് ബി. ജെറി, പ്രമുഖ വിദ്യാഭ്യാസ സ്പെഷലിസ്റ് മോളി ദിവ, സൈക്കോളജിസ്റ് മിനി കുര്യന്‍, ഒക്കുപ്പേഷന്‍ തെറാപ്പിസ്റുമാരായ ഫാസില്‍ പുത്തനത്താണി, ഡോറ തോമസ്, ഫമീല ജനത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

സ്കൂളുകളില്‍ സാധാരണ കുട്ടികളുടെ കൂടെ അംഗല്യമുള്ള കുട്ടികളെയും പഠനത്തിന് അവസരം നല്‍കണമെന്നും സെന്‍ട്രല്‍ സ്കൂളില്‍ അതിനുള്ള സൌകര്യത്തിനു എല്ലാവിധ പിന്തുണയും പ്രിന്‍സിപ്പല്‍ നല്‍കിയതായും സെമിനാറില്‍ സൂചിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും അടക്കം നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍