ഹിബയെ അനുമോദിച്ചു
Tuesday, May 26, 2015 6:15 AM IST
കുവൈറ്റ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിനാകെ അഭിമാനമായി മാറിയ പി. ഹിബയെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ആദരിച്ചു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. കെ. ടി. മൂഹമ്മദ് റബീഹ് റബിയുള്ള ഹിബയ്ക്കു പ്രോത്സാഹനം എന്ന നിലയില്‍ ഒരു സ്റെതസ്കോപ്പ് പ്രഷര്‍ മോണിറ്റര്‍ എന്നിവയും ഹിബയുടെ പഠനചെലവിലേക്കായി ഒരു ലക്ഷം രൂപയും നല്‍കി.

മലപ്പുറം പ്രസ് ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജില്ലയില്‍നിന്നുള്ള കുട്ടികള്‍ക്ക് ഇങ്ങനെയുളള മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ ഇതൊരു പ്രോത്സാഹനമാകുമെന്നു റബിയുള്ള ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഛഉഋജഋഇ ചെയര്‍മാന്‍ കെ.പി. മുഹമ്മദുകുട്ടി, കെ.ടി. മൂജീബ് റഹ്മാന്‍, കെ.പി.എം. സക്കീര്‍, യു. ഇബ്രാഹിം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍