ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു
Monday, May 25, 2015 6:48 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളില്‍ ഈ വര്‍ഷം ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

മേയ് 24നു രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷാജു ചാമപ്പാറ എന്നിവര്‍ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അഞ്ഞൂറു കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 114 കുട്ടികളാണ് ഈ വര്‍ഷം എല്ലാ ഞായറാഴ്ചകളിലും വിശ്വാസ പരിശീലന ക്ളാസില്‍ പങ്കെടുത്ത് നൂറു ശതമാനം ഹാജറിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. വിശ്വാസ തീഷ്ണതയോടുകൂടി കുട്ടികളെ മതബോധന ക്ളാസുകളില്‍ എത്തിച്ച മാതാപിതാക്കളെ വികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു. മതബോധന സ്കൂള്‍ ഡയറക്ടര്‍മാരായ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, സി. സേവ്യര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്