മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 28, 29, 30 തീയതികളില്‍
Monday, May 25, 2015 6:47 AM IST
ലണ്ടന്‍: മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 28, 29, 30 എന്നീ ദിവസങ്ങളില്‍ സ്റാഫോര്‍ഡ് ഷെയര്‍ ഉട്ടൊക്സീറ്റെര്‍ സ്മാള്‍വുഡ് മാനോര്‍ പ്രിപ്പേറട്ടറി സ്കൂളില്‍ നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്.

ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്.

കഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിച്ചു. താമസസൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി മാത്യു ചോരിയമഠത്തില്‍ 07846860784, ഷിജോ നെല്ലിക്കുന്നേല്‍ 07859 886743, ബെന്നി പരീക്കല്‍ 07791 853266, വിന്‍സെന്റ് നമ്പ്യാപറമ്പില്‍ 07758 242129, സജി കാലായില്‍ 07403 018688, ജയ്സണ്‍ ചാമക്കാലായില്‍ 07958 516508, ബെറ്റി തോമസ് പുതുശേരില്‍ 07448 445128, ബിനോയി കൂട്ടപ്ളാക്കില്‍ 07868 524825, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.

വിലാസം: ടങഅഘഘ ണഛഛഉ ങഅചഛഞ ജഞഋജഅഞഅഠഛഞഥ ടഇഒഛഛഘ ഡഠഠഛതഋഠഋഞ ടഠഅഎഎഛഞഉടഒകഞഋ ടഠ148ചട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍