കൈരളി ഫുജൈറ രചനാ മത്സരം നടത്തി
Monday, May 25, 2015 6:46 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഈസ്റ് കോസ്റ് മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്കായി രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.

മേയ് 22 നു രാവിലെ ഒമ്പതു മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, മോഡേണ്‍ ഹൈസ്കൂള്‍ ദിബ എന്നിവിടങ്ങളിലായി മത്സരങ്ങള്‍ ആരംഭിച്ചു.

വിവിധ സ്കൂളുകളില്‍നിന്നായി എത്തിയ ആയിരക്കണക്കിനു കുട്ടികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണു കൈരളി ഒരുക്കിയത്.

ഇന്ത്യന്‍ സ്കൂള്‍ ഫുജൈറയില്‍ നടന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മംമിക്കുട്ടി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സൈമണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. ഫുജൈറ യുണിറ്റ് പ്രസിഡന്റ് അനീഷ് ആയടത്തില്‍, സെക്രട്ടറി സി.കെ. ലാല്‍, പിആര്‍ഒ അബ്ദുള്‍ റസാഖ്, സ്പോര്‍ട്സ് സെക്രട്ടറി വി. സുഭാഷ് എന്നിവര്‍ സംബന്ധിച്ചു.

ഡഗ്ളസ് ജോസഫ് ക്വിസ് മാസ്റര്‍ ആയിരുന്നു.

റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചതിനുശേഷം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രത്യേക യോഗത്തില്‍ നല്‍കും.