മാപ്പിളപ്പാട്ട് ഗ്രാന്‍ഡ് ഫിനാലേക്ക് ഉജ്വല സമാപനം
Monday, May 25, 2015 6:41 AM IST
കുവൈറ്റ്: മാപ്പിള കലാ വേദി കുവൈറ്റ് വാട്സ് ആപ്പ് മാപ്പിളപ്പാട്ട് ഗ്രാന്‍ഡ് ഫിനാലേക്ക് ഉജ്വല സമാപനം.

ആറു കാറ്റഗറികളിലായി പതിനാറു മല്‍സരാര്‍ഥികള്‍ അണിനിരന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ രോഹിത്ത് നായരും വിനായക് വര്‍മയും ഐഷ ഫാത്തിമയും വിഷ്ണു എം. മണിക്കുട്ടനും അന്‍ഷിദ റാണിയും കിഷന്‍ രാജയും ഒന്നാമതെത്തി.

വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകനായ ഫൈസല്‍ എളേറ്റില്‍, സിന്ധു ടീച്ചര്‍, താജുദ്ദീന്‍ മാസ്റര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. തുടര്‍ന്നു മീഡിയവണ്‍ പതിനാലാം രാവ് ഫെയിം ആദില്‍ റഹ്മാന്‍ നേതൃത്വം നല്‍കിയ ഗാനമേളയും അരങ്ങേറി. ജേതാക്കള്‍ക്കുള്ള സ്വര്‍ണനാണയം ഫൈസല്‍ എളേറ്റില്‍ കൈമാറി.

കാറ്റഗറി എയില്‍ രോഹിത് നായര്‍ക്കാണ് ഒന്നാം സ്ഥാനം. ഹന ഫാത്തിമ രണ്ടാം സ്ഥാനവും ബശായര്‍ അസീസ് മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി ബിയില്‍ വിനായക് വര്‍മ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ നൌഫല്‍ രണ്ടാം സ്ഥാനവും ഫാത്തിമ അബ്ദുള്‍ സലാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി സിയില്‍ ഒന്നാം സ്ഥാനം ഐഷ ഫാത്തിമ കരസ്ഥമാക്കി. അബ്ദുള്‍ ബായിസ് രണ്ടാം സ്ഥാനവും ഇമാന്‍ ഫിറോസ് മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി ഡിയില്‍ വിഷ്ണു എം. മണിക്കുട്ടന്‍ ഒന്നാം സ്ഥാനവും അഫ്റ റാഫി രണ്ടാം സ്ഥാനവും ഷിഹ റഹ്മാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി ഇയില്‍ അര്‍ഷിദ റാണി ഒന്നാം സ്ഥാനവും അഫ്റ അഷ്റഫ് രണ്ടാം സ്ഥാനവും മാളവിക മേനോന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കാറ്റഗറി എഫില്‍ കിഷന്‍ രാജ ഒന്നാം സ്ഥാനവും ഫഹ്മിദ ഫൈസല്‍ രണ്ടാം സ്ഥാനവും ഷഫീഖ് ഉമ്മര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍