പഴകിയ ഭക്ഷണം പിടിച്ചു; ഹോട്ടല്‍ അടച്ചുപൂട്ടി
Monday, May 25, 2015 6:41 AM IST
കുവൈറ്റ്: പഴകിയ ഭക്ഷണം കണ്െടത്തിയതിനെത്തുടര്‍ന്നു മുനിസിപ്പാലിറ്റി അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. കുവൈറ്റ് സിറ്റിയിലെ റസ്ററന്റ് ആണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനൊടുവില്‍ അധികൃതര്‍ പൂട്ടി സീല്‍ വച്ചത്. വൃത്തിഹീനമായ അവസ്ഥയില്‍ ഭക്ഷണം പാകം ചെയ്യുകയും നിയമങ്ങള്‍ ലംഘിച്ചതിനെയും തുടര്‍ന്നായിരുന്നു നടപടി. രാജ്യത്തുടനീളം മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണു നടന്നുവരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍