സ്റുഡന്റ്സ് ഫോര്‍ എര്‍ത്ത് പാരിസ്ഥിതിക വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു
Monday, May 25, 2015 6:39 AM IST
ഷാര്‍ജ: യുഎഇ യില്‍ പാരിസ്ഥിതിക-സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ വിദ്യാര്‍ഥിസംഘടനയായ സ്റുഡന്റ്സ് ഫോര്‍ എര്‍ത്ത് പാരിസ്ഥിതിക വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

മേയ് 30നു വൈകുന്നേരം നാലിനു ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ‘കിറശ്ശറൌമഹ, ടീരശമഹ മിറ ഋി്ശൃീിാലിമേഹ ഞലുീിശെയശഹശ്യേ’ എന്ന വിഷയത്തെ അധികരിച്ചു ഡോ. നജീബ് ഇസ്മയിലും ഡോ. സ്രീബ ബിജുവും മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

യുവ തലമുറയില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണു വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

സ്റുഡന്റ്സ് ഫോര്‍ എര്‍ത്ത് സീനിയര്‍ അംബാസഡര്‍ മുഹമ്മദ് സിനാനും പ്രസിഡന്റ് എഡ്യൂക്കേഷന്‍ നിരഞ്ജന സുനിലും ആണു പരിപാടിയുടെ സംഘാടകര്‍.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്