മലയാളി ബാലന്‍ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു
Monday, May 25, 2015 5:13 AM IST
ഷിക്കാഗോ: മലയാളി ബാലന്‍ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഗര്‍ണിയില്‍ സ്ഥിരതാമസക്കാരനായ രാജേഷ്-മിന്റു മാത്യു ദമ്പതികളുടെ എന്നിവരുടെ മൂത്ത പുത്രന്‍ റീവ് മാത്യു (10 ) ആണു മരിച്ചത്.

വാക്കീഗന്‍ ക്നാനായ യാക്കോബായ ദേവാലയത്തില്‍നിന്നു വിസ്കോസണ്‍ ഹോളി ഹില്‍ ദേവാലയത്തിലേക്കു തീര്‍ഥയാത്രയ്ക്കു പോകുമ്പോള്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്.

രാജേഷ് കല്ലിശേരി ഒറ്റപ്ളാമൂട്ടില്‍ കുടുംബാംഗമാണ്. മിന്റു കുറിച്ചി ഈശ്വരന്‍പറമ്പില്‍ ജെയിംസ് -ലീല ദമ്പതികളുടെ മകളാണ്. ക്നാനായ സമുദായത്തിലെ ദിവംഗതനായ ഈശ്വരന്‍പറമ്പില്‍ അച്ചന്റെ ചെറുമകളാണു മിന്റു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം