വൈസ്മെന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
Saturday, May 23, 2015 9:30 AM IST
ബംഗളൂരു: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ബംഗളൂരു ഡിസ്ട്രിക്ട്-ഒന്നിന്റെ 2015-16 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം മേയ് പത്തിന് ഇന്ദിരാനഗര്‍ ഇസിഎ ക്ളബില്‍ നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണറായി വൈസ്മെന്‍ തോമസ് കെ. ബിജുവും സെക്രട്ടറിയായി വൈസ്മെന്‍ ജയകൃഷ്ണനും ചുമതലയേറ്റു. ഇതോടൊപ്പം പുതിയ ക്ളബായ വൈസ്മെന്‍ ക്ളബ് ഓഫ് ബംഗളൂരു റീജിയന്റെ ഉദ്ഘാടനം റീജണല്‍ ഡയറക്ടര്‍ വൈസ്മെന്‍ എബി ഏബ്രഹാം നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ് വൈസ്മെന്‍ വിജയകുമാര്‍ മുഖ്യാതിഥിയായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഏരിയാ പ്രസിഡന്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു.

നേപ്പാള്‍ ദുരന്തസ്ഥലത്ത് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാന്‍ പ്രതിജ്ഞയെടുത്ത് അംഗങ്ങള്‍ മാതൃക കാട്ടാന്‍ നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ തോമസ് കെ. ബിജുവും സെക്രട്ടറി ജയകൃഷ്ണനും യോഗത്തോട് അപേക്ഷിച്ചു. രാത്രി ഒമ്പതിനു കലാപരിപാടികളോടെ യോഗം സമാപിച്ചു.