അയര്‍ലന്‍ഡില്‍ സ്വവര്‍ഗവിവാഹത്തിനു അനുകൂലവിധി
Saturday, May 23, 2015 8:45 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഹിതപരിശോധനയില്‍ സ്വവര്‍ഗവിവാഹത്തിനു അനുകൂലമായ വിധിയെഴുത്ത്. വെള്ളിയാഴ്ച നടന്ന ഹിതപരിശോധനയില്‍ 'യെസ്' പക്ഷം ഭൂരിപക്ഷം നേടി. കത്തോലിക്കാ രാജ്യത്ത് സ്വവര്‍ഗവിവാഹവവുമായി ബന്ധപ്പെട്ടു നടന്ന ഹിതപരിശോധന ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കിയത്.

അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയടക്കമുള്ളവര്‍ 'യെസ്' പക്ഷത്തിനൊപ്പം സജീവമായി രംഗത്തിറങ്ങിയപ്പോള്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിനടങ്ങുന്ന മതമേലധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ളവര്‍ 'നോ' പക്ഷത്തിനായി ശക്തമായി നിലകൊണ്ടു. അയര്‍ലന്‍ഡില്‍ മുമ്പു നടന്നിട്ടുള്ള റഫറണ്ടങ്ങളില്‍ നിന്നും വിഭിന്നമായി ഐറിഷ് ജനത ഏറെ വീറും വാശിയോടും കൂടിയാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്.

റിപ്പോര്‍ട്ട്:ജയ്സണ്‍ കിഴക്കയില്‍