പിജി പ്രബന്ധാവതരണം: പേപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മലയാളികള്‍ക്ക്
Saturday, May 23, 2015 7:41 AM IST
ഡബ്ളിന്‍: റോയല്‍ അക്കാദമി ഓഫ് മെഡിസിനില്‍ നിന്നും മലയാളികളായ അല്‍ഫോന്‍സ പയസ്, മോളി വിനു എന്നിവര്‍ക്ക് മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡു ലഭിച്ചു. റിവ്യു ഓഫ് ഇന്‍ഫന്റ് ടാഗിംഗ് സിസ്റം എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധം ബെസ്റ് അക്കാദമിക് പോസ്റു ഗ്രാജുവേറ്റ് പേപ്പര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുകയായിരുന്നു.

2014 ല്‍ അയര്‍ലന്‍ഡ് റോയല്‍ അക്കാദമി ഓഫ് മെഡിസിനില്‍ സമര്‍പ്പിച്ച നിരവധി പ്രബന്ധങ്ങളില്‍ നിന്നുമാണ് മലയാളി യുവതികള്‍ മികച്ച നേട്ടം കൊയ്തത്. എംഎസ്സി ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് കോഴ്സിന്റെ ഭാഗമായാണ് പ്രബന്ധം തയാറാക്കിയത്.

ഡബ്ളിനില്‍ ഗവണ്‍മെന്റ് സോഷ്യല്‍ വര്‍ക്കറായ ചങ്ങനാശേരി തോട്ടയ്ക്കാട് കലയംകണ്ടത്തില്‍ ബിനു ആന്റണിയുടെ ഭാര്യയാണ് അല്‍ഫോന്‍സ. ഡബ്ളിന്‍ നാഷണല്‍ മറ്റേണിറ്റി ആശുപത്രിയില്‍ ക്ളിനിക്കല്‍ മാനേജരായ അല്‍ഫോന്‍സ ഏറ്റുമാനൂര്‍ കൂടല്ലൂര്‍ പ്ളാവ്നില്‍ക്കുന്നതില്‍ പയസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: അലന്‍, അലക്സ്, ആല്‍ഫ്രഡ്.

ഹൊളിസ്ട്രീറ്റ് എന്‍എംഎച്ചില്‍ സ്റാഫ് നഴ്സായ മോളി കൊട്ടാരക്കര മുണ്ടക്കല്‍ തോമസ്-അന്നമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: വിനു (പ്രൊഡക്ഷന്‍ മാനേജര്‍, ഫാനന്‍ ഹെല്‍ത്ത് കെയര്‍,ഡബ്ളിന്‍) മക്കള്‍: ഡെല്‍റിക്ക്, ഡെവിന്‍സ്, ഡെറോണ്‍.

റിപ്പോര്‍ട്ട്:ജയ്സണ്‍ കിഴക്കയില്‍