കേളി അന്താരാഷ്ട്ര കലാമേളക്കു കൊടിയേറി
Saturday, May 23, 2015 7:36 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി വര്‍ഷം തോറും നടത്തുന്ന അന്താരാഷ്ട്ര കലാമേളക്ക് കൊടിയേറി.

കേളിയുടെ വൈസ് പ്രസിഡന്റ് സ്വാഗതം ആശംസിച്ച ചടങ്ങ് പ്രസിഡന്റ് ബാബു കാട്ടുപാലം ഉദ്ഘാടനം ചെയ്തു.

നൂറ്റിയറുപതിലധികം മത്സരാര്‍ഥികള്‍ വിവിധ ഇനങ്ങളിലായി അരങ്ങില്‍ മാറ്റുരക്കും. കലാതിലകം, കലാരത്ന പട്ടങ്ങള്‍ക്കു പുറമെ എല്ലാ ജേതാക്കള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ശനിയും ഞായറും പകലും രാത്രിയുമായാണ് മത്സരങ്ങള്‍ അരങ്ങേറുക.

പ്രവാസി ഇന്ത്യക്കാരുടെ യുവതലമുറയുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാന്‍ കേളി 12 വര്‍ഷമായി നടത്തി വരുന്ന യുവജനോല്‍സവമാണ് കേളി കലാമേള.

കേളിയുടെ പരിപാടികളില്‍ നിന്നും കിട്ടുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍