ഫോറാല്‍ബര്‍ഗില്‍ ഡോ. തോമസ് മോര്‍ കുറിലോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
Saturday, May 23, 2015 7:33 AM IST
വിയന്ന: മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മോര്‍ കുറിലോസ് ഓസ്ട്രിയയിലെ ഫോറാല്‍ബര്‍ഗില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

മേയ് 27നു (ബുധന്‍) വൈകുന്നേരം ആറിനു ഫെല്‍ഡ്കീര്‍ഹെയില്‍ (ചശസീഹീൌ ഗശൃരവല, (ഉീാ) 6800 എലഹറസശൃരവ, അൌൃശമ) ആണ് വിശുദ്ധ കുര്‍ബാന.

ആദ്യമായാണ് ഫോറാല്‍ബര്‍ഗില്‍ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. ഫോറാല്‍ബര്‍ഗിലുള്ള മലങ്കര വിശ്വാസികളുടെ ചിരകാലാഭിലാഷം തോമസ് മോര്‍ കുറിലോസിന്റെ വിശുദ്ധ കുര്‍ബാനയോടെ സാക്ഷാത്കരിക്കപ്പെടുകയാണ്.

ഓസ്ട്രിയയില്‍ വിയന്ന കേന്ദ്രമാക്കി മലങ്കരസഭയുടെ ശുശ്രുഷകള്‍ക്കു നേതൃത്വം കൊടുക്കുന്ന ഫാ. തോമസ് പ്രശോഭ് ഫോറാല്‍ബര്‍ഗിലുള്ള സമൂഹത്തിന്റെയും ചുമതല വഹിക്കും.

മലങ്കരസഭയുടെ യുറോപ്പിലുള്ള ശുശ്രൂഷകളുടെ ഭാഗമായി നടത്തുന്ന വാര്‍ഷിക സന്ദര്‍ശനത്തിനാണ് കുറിലോസ് യുറോപ്പിലെത്തുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് പ്രശോഭ് (വിയന്ന): 00436506623438, ഋാമശഹ: സീഹഹശ്യലഹശഹ@ഴാമശഹ.രീാ, വര്‍ഗീസ് കരുമ്പുമണ്ണില്‍ (ഫോറാല്‍ബര്‍ഗ്): 00436604042817, ഋാമശഹ: ്മൃഴവശ@വീാമശഹ.രീാ

റിപ്പോര്‍ട്ട്: ജോബി ആന്റണി