യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ കായിക മേള; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Saturday, May 23, 2015 7:32 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍ കായിക മേള ജൂണ്‍ 20നു റെഡിച്ചില്‍ നടക്കും. റീജണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ കെസിഎ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് അബ്ബെ സ്പോര്‍ട്സ് സെന്റര്‍ ആണ്.

റീജണിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിനു അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. റീജണല്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, കെസിഎ റെഡിച്ച് പ്രസിഡണ്ട് പീറ്റര്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ റെഡിച്ചില്‍ മുന്നൊരക്കങ്ങള്‍ പുരോഗമിക്കുന്നതയി റീജണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയകുമാര്‍ നായര്‍ അറിയിച്ചു.

കായിക മേള നടത്തി മുന്‍ പരിചയമുള്ള കെസിഎ പരിപാടി ഏറ്റെടുത്തു നടത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് അംഗ സംഘടനകള്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ തവണത്തെ ദേശീയ ചാമ്പ്യന്മാരായ മിഡ്ലാന്‍ഡ്സ് റീജണ്‍ ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും. റീജണില്‍ നിന്നുള്ള കായിക പ്രതിഭകളെ കണ്െടത്തുന്ന കായിക മാമാങ്കത്തിനുള്ള മത്സര ഇനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ (ഇമെയില്‍) എല്ലാ അംഗ സംഘടനകള്‍ക്കും എത്തിച്ചു കഴിഞ്ഞു.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ, ഞലററശരേവ, ണീൃരലലൃെേവെശൃല. ആ97 6ഋഖ.