വൂസ്ററില്‍ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍
Saturday, May 23, 2015 7:31 AM IST
വൂസ്റര്‍: വൂസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വാര്‍ഷിക ധ്യാനം ജൂണ്‍ അഞ്ച്, ആറ് (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും.

ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍, ബ്രദര്‍ സന്തോഷ് കരുമത്ര തുടങ്ങിയവര്‍ ധ്യാന പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

അഞ്ചിനു (വെള്ളി) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ സെന്റ് ജോര്‍ജ് ദേവാലയത്തിലും ആറിനു (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ റോണ്‍സ് വുഡ് കമ്യൂണിറ്റി സെന്ററിലുമായിട്ടാണ് ധ്യാനം.

ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് ദൈവ കൃപ ധാരാളമായി ലഭിക്കാന്‍ ഏവരെയും ഫാ. സെബാസ്റ്യന്‍ നമാറ്റത്തില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോണ്‍ 07727624298, ജെസി ബിജു 07747586844.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍