ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് മേയ് 21, ജൂണ്‍ 7, 8, 14, 21 എന്നീ തീയതികളില്‍
Saturday, May 23, 2015 7:30 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) സംഘടിപ്പിക്കുന്ന ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ സോക്കര്‍ ടൂര്‍ണമെന്റ് മേയ് 21, ജൂണ്‍ 7, 8, 14, 21 എന്നീ തീയതികളില്‍ ഡാന്‍ണ്ടിനോംഗിലുള്ള കീസ്ബറോ റ്റാറ്റേഴ്സണ്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ നടക്കും.

മെല്‍ബണിലെ എട്ടു മലയാളി സോക്കര്‍ ക്ളബ്ബുകളായ തെക്കന്‍ ക്രൂസ്, നോര്‍ത്തേണ്‍ വാരിയേഴ്സ്, മെല്‍ബണ്‍ റെഡ് ബാക്ക്സ്, മെല്‍ബണ്‍ സ്റാര്‍സ് എസെണ്ടന്‍, ടിഎസ് ഇലവന്‍, ടീം ഹണ്ടിംഗ്ഡെയില്‍, കേരള സ്പോര്‍ട്സ് ക്ളബ്ബ്, മോഹന്‍ലാല്‍സ് മൊസ്റാഷ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

മലയാളി അസോസിയേഷന്‍ സ്ഥാപകനും പേട്രനുമായ ഡോ. രാമന്‍ മാരാരുടെ അനുസ്മരണാര്‍ഥം ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാവിലെ ഒമ്പതിന് മത്സരങ്ങല്‍ ആരംഭിക്കും. ജൂണ്‍ 21 നാണ് ഫൈനല്‍.

ആയിരം ഡോളര്‍ ഒന്നാം സമ്മാനവും 250 ഡോളര്‍ രണ്ടാം സമ്മാനവും ആണ്. മെല്‍ബണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കഒചഅ യും ഡാന്‍ണ്ടിനോംഗിലെ ചില്ലി ബൌള്‍ റസ്ററന്റുമാണ് പ്രധാന സ്പോണ്‍സര്‍മാര്‍. ഫുട്ബോള്‍ പ്രേമികളായ മലയാളികള്‍ക്ക് മത്സരം കാണാനുള്ള സൌകര്യവും ഉണ്ട്.

ഇന്നസെന്റ്, ജെറി ജോണ്‍, ജിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ സ്പോര്‍ട്സ് കമ്മിറ്റിയും 23 അംഗ മലയാളി അസോസിയേഷന്‍ കമ്മിറ്റിയുമാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ എന്ന ഫേസ്ബുക്ക് പേജിലും ംംം.ാമ്മൌൃമഹശമ.രീാ.മൌ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

അററൃല : ഛ്മഹ 1 ഠമലൃേേീി ജമൃസ, ഇവലഹലിേവമാ ഞീമറ, ഗല്യയീൃീൌെഴവ ടീൌവേ (യലവശിറ ടുൃശിഴലൃ ഘലശൌൃല ഇലിൃല) (ങലഹംമ്യ 89 അ11).