ശമ്പളത്തിലെ അന്തരം ജര്‍മനിയില്‍ അസമത്വം വര്‍ധിപ്പിക്കുന്നു
Saturday, May 23, 2015 2:58 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. പണക്കാരുടെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവരുടെയും വരുമാനം വര്‍ധിക്കുകയും, പാവപ്പെട്ടവരുടെ ദുരിതം തുടരുകയും ചെയ്യുന്നതാണ് ഇതിനു കാരണമായി വിലിരുത്തപ്പെടുന്നത്.

2008 മുതല്‍ 2011 വരെ ദീര്‍ഘിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ അതി സമ്പന്നരുടെ വരുമാനം വര്‍ധിക്കുകയാണു ചെയ്തത്. അതേസമയം, സാമ്പത്തികസ്ഥിതിയില്‍ താഴേയറ്റത്തെ പത്തു ശതമാനത്തിലുള്ളവരുടെ വരുമാനത്തില്‍ കുറവും വന്നു.

ഒഇസിഡിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മുകളറ്റത്തുള്ള പത്തു ശതമാനം പേരുടെ വരുമാനം താഴേയറ്റത്തുള്ള പത്തു ശതമാനം പേരുടേതിനെ അപേക്ഷിച്ച് 6.6 മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്.

ഒഇസിഡി രാജ്യങ്ങളില്‍ ഈ അന്തരം ഏറ്റവും കൂടുതലുള്ളത് ജര്‍മനിയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍