കേളി നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി
Friday, May 22, 2015 5:13 AM IST
റിയാദ്: ഭൂകമ്പം നാശം വിതച്ച നേപ്പാളിലെ ജനങ്ങള്‍ക്കു ദുരിതാശ്വാസമെത്തിക്കാന്‍ റിയാദിലെ കേളി അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് കൈമാറി. കേളി എട്ടാമതു കേന്ദ്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെങ്കിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന കേളി പ്രവര്‍ത്തകരുടെ സഹജീവികളോടുള്ള സഹാനുഭൂതിയാണ് ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഫണ്ട് സ്വരൂപിച്ചു നല്‍കിയതിലൂടെ ഒരിക്കല്‍ കൂടി പ്രകടമാകുന്നതെന്ന് ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് ബേബി ജോണ്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍