ഫിലാഡല്‍ഫിയയില്‍ യുവജനങ്ങള്‍ക്കുവേണ്ടി താമസിച്ചുള്ള ധ്യാനം നടത്തുന്നു
Friday, May 22, 2015 5:03 AM IST
ഫിലാഡല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രി ജൂലൈ 9, 10, 11, 12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മല്‍വേണ്‍ റിട്രീറ്റ് സെന്ററില്‍വച്ചു യുവജനങ്ങള്‍ക്കുവേണ്ടി ഇംഗ്ളീഷില്‍, താമസിച്ചുള്ള ധ്യാനം നടത്തുന്നു. ലോകപ്രശസ്ത വചനപ്രഘോഷകരായ ഫാ. ഷാജി തുമ്പേച്ചിറയില്‍, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. മാത്യു ജോസഫ്, ബ്ര. ഡൊമിനിക് പി.ഡി എന്നിവര്‍ ധ്യാനശുശ്രൂഷകള്‍ക്കുനേതൃത്വം നല്‍കുന്നതാണ്.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ യുവജന ധ്യാനം ജൂലൈ മാസം ഒമ്പതാം തീയതി വ്യാഴാഴ്ച നാലിനു ആരംഭിച്ച് പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 971 3319, 215 934 5615.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം