എംസിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മേയ് 22ന്
Thursday, May 21, 2015 8:12 AM IST
ദുബായി: യംഗ് ടാലന്റ് ക്രിക്കറ്റ് അക്കാഡമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ക്രിക്കറ്റ് കൌണ്‍സിലിന്റെ സഹകരണത്തില്‍ നടന്നു വന്ന എംസിഎല്‍ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 22നു (വെള്ളി) നടക്കും.

വൈകുന്നേരം 6.30നു ഷാര്‍ജ സ്കൈലൈന്‍ കോളജ് ഗ്രൌണ്ടിലാണു മത്സരം. ഫൈനലില്‍ തൃശൂര്‍ പുലികള്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്