റിയാദ്: തിരുവനന്തപുരം ജില്ലാ കൂട്ടായ്മയായ ടെക്സയുടെ വനിതാവേദി പുനഃസംഘടിപ്പിച്ചു.
2015-16 കാലയളവിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി ലജാ അഹദ് (പ്രസിഡന്റ്), സജീന ഖാന് (വൈസ് പ്രസിഡന്റ്), ഗായത്രി പ്രേംലാല്‍ (ജനറല്‍ സെക്രട്ടറി), ലാലി സജീവ്, പ്രഭശ്രീ ജോയ് (ജോ. സെക്രട്ടറിമാര്‍), ലക്ഷ്മി പ്രശാന്ത് (ട്രഷറര്‍), ദിവ്യ ഡാഡു, സുജ പ്രകാശ് (കലാവിഭാഗം) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി പതിനേഴു പേരെയും തെരഞ്ഞെടുത്തു.
ചടങ്ങില്‍ കുട്ടികളുടെ ഉപരിപഠനാര്‍ഥം നാട്ടിലേക്കു മടങ്ങിയ മുന്‍ വനിതാവേദി പ്രസിഡന്റ് റൂബി അനിലിനും കലാവിഭാഗം കണ്‍വീനര്‍ സുനിതാ സുരേഷിനും എക്സിക്യൂട്ടീവ് അംഗം ജിനി സേതുവിനും യാത്രയയപ്പു നല്കി.
കഴിഞ്ഞ കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ റൂബി അനിലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നെന്നും വനിതാവേദിയെ ഒരു കുടക്കീഴില് കൊണ്ടുപോകുന്നതിന് റൂബിക്കു കഴിഞ്ഞിട്ടുണ്െടന്നും ടെക്സ പ്രസിഡന്റ് നിസാര്‍ കല്ലറ അഭിപ്രായപ്പെട്ടു. ടെക്സയിലെ കുട്ടികളുടെ കലാപരമായ ഉന്നമനത്തില്‍ സുനിതാ സുരേഷ് വഹിച്ച പങ്കു വളരെ വലുതാണെന്ന് ജന. സെക്രട്ടറി ജോയി നടേശന് ആശംസാപ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. സുനില്‍ കുമാര്‍ മണക്കാട്, അനില്‍ കാരേറ്റ്, സജീവ് നാവായിക്കുളം, പ്രകാശ് വാമനപുരം നൌഷാദ് കിളിമാനൂര്‍, സുരേഷ് പാലോട്, പ്രേം ലാല്‍, അബ്ദുള്‍ അഹദ്, പ്രശാന്ത് വാമനപുരം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍