വില്‍ഫ്രെഡ് മറിയപ്രോണ്‍ ജര്‍മനിയില്‍ നിര്യാതനായി
Thursday, May 21, 2015 8:10 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ നിവാസിയും കൊല്ലം, കുണ്ടറ പടപ്പക്കര സ്വദേശിയുമായ വില്‍ഫ്രെഡ് മറിയപ്രോണ്‍ (സണ്ണി-65) മേയ് 19 നു (ബുധന്‍) വൈകുന്നേരം 10.45 നു ലെവര്‍കുസന്‍ നഴ്സിംഗ് ഹോമില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: കൊച്ചുത്രേസ്യാ കൊല്ലം, മങ്ങാട്, കണ്ടച്ചിറ കുടുംബാംഗം.

മക്കള്‍: ഡോ. ജോജോ വില്‍ഫ്രെഡ്, ജയ. മരുമക്കള്‍: ഡോ. ജാക്വിലിന്‍, തോര്‍സ്റന്‍ പോട്രാഫ്ക്കി.

1974 ല്‍ ജര്‍മനിയിലെത്തിയ വില്‍ഫ്രെഡ് കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ളബ്ബ്, കൈരളി ക്ളബ്ബ്, കേരള സമാജം എന്നീ സംഘടനകളില്‍ സജീവാംഗവും നാടക ട്രൂപ്പായ ദര്‍ശനയിലൂടെ നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആദ്യകാല ഭാരവാഹിയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍