നോട്ടിംഗ്ഹാമില്‍ യുക്മ മിഡ്ലാന്‍ഡ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26ന്
Thursday, May 21, 2015 5:37 AM IST
നോട്ടിംഗ്ഹാം: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണ്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കുമെന്നു റീജണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയകുമാര്‍ നായര്‍ അറിയിച്ചു.

റീജണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ചങഇഅ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനു ആതിഥ്യം വഹിക്കുന്നത്. യുക്മ റീജണ്‍ സെക്രട്ടറിയും ചങഇഅ പ്രസിഡന്റുമായ ഡിക്സ് ജോര്‍ജ് നേരിട്ടാണു ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നത്.

യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് എട്ടുമുതല്‍ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്.

വിജയികള്‍ക്കു ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജണിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്നു റീജണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് അഭ്യര്‍ഥിച്ചു.