ലണ്ടനില്‍ ചേര്‍പ്പുങ്കല്‍, മാറിടം, കുമ്മണ്ണൂര്‍ സംഗമം മേയ് 23ന്
Thursday, May 21, 2015 5:36 AM IST
ലണ്ടന്‍: ചേര്‍പ്പുങ്കല്‍, മാറിടം, കുമ്മണ്ണൂര്‍ സംഗമം ലണ്ടനിലെ ഹോണ്‍ചര്‍ച്ച് സെന്റ് മേരീസ് പള്ളിയില്‍ മേയ് 23നു (ശനി) നടക്കും.

രാവിലെ 11നു ഫാ. സജി തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്കു തുടക്കം കുറിക്കും. കുട്ടികളുടെ കലാപരിപാടികള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. സാജന്‍ പടിക്കമാലില്‍, ബാബു തോമസ്, ജോഷി വല്ലൂര്‍, ജയിംസ് കാരിക്കാട്ടില്‍, ബിജു തോട്ടുംപുറം, ജോസ് മുളവേലിപ്പുറം, സജി പുതിയ വീട്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്. അഞ്ചാം സംഗമമാണ് ഈ വര്‍ഷം നടക്കുന്നത്.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ട. ങമ്യൃ’ ഇമവീേഹശര ജൃശാമ്യൃ ടരവീീഹ, ഒീൃിരവൌൃരവ ഞീമറ ഒീൃിരവൌൃരവ, ഋലൈഃ ഞങ12 4ഠഘ.