ന്യൂജേഴ്സി വില്‍കിന്‍സ് തിയേറ്ററില്‍ 'മിത്രാസ് ഫെസ്റിവല്‍' ഓഗസ്റ് 22ന്
Wednesday, May 20, 2015 8:24 AM IST
ന്യൂജേഴ്സി: വിജയകരമായ മിത്രാസ് ഫെസ്റിവല്‍ 2014 നു ശേഷം 'മിത്രാസ് ആര്‍ട്ട്സ്' വീണ്ടും കലയുടെ മാസ്മരികലോകം തീര്‍ക്കാനൊരുങ്ങുന്നു. ന്യൂജേഴ്സിയിലെ പ്രശസ്തമായ കീന്‍ യൂണിവേഴ്സിറ്റിയുടെ വില്‍കിന്‍സ് തിയേറ്ററില്‍ ഓഗസ്റ് 22നാണു പരിപാടി.

പൂര്‍ണമായും പ്രാദേശിക കലാകാരന്മാരെ അണിനിരത്തി മിത്രാസ് രാജന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് സ്റേജ് ഷോയില്‍ സംഗീതവും നൃത്തവും നാടകവും കലയുടെ വിസ്മയപ്രപഞ്ചം തീര്‍ക്കും. വില്‍കിന്‍സ് തിയേറ്ററിന്റെ മാസ്മരിക സൌണ്ട് ആന്‍ഡ് ലൈറ്റിനു മാറ്റു കൂട്ടുവാനായി ഇവന്റ്കാറ്റ്സും ഒത്തുചേരുന്നു.

മലയാള സിനിമയിലെ പ്രശസ്ത ഗാനരചയിതാവ് റഫീക് അഹമ്മദ് രചിച്ച ടൈറ്റില്‍ ഗാനത്തിനു സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അന്തരിച്ച ദക്ഷിണാമൂര്‍ത്തിസ്വാമികളുടെ ശിഷ്യനായ മിഥുന്‍ ജയരാജാണ്. പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ ആണു പാടിയിരിക്കുന്നത്.

ഫ്രാങ്കോ നേതൃത്വം നല്‍കുന്ന മ്യൂസിക് ബാന്‍ഡില്‍ ഗായികമാരായ ശാലിനി രാജേന്ദ്രന്‍, സുമ നായര്‍, ജേക്കബ് ജോസഫ്, മിത്രാസ് ഷിറാസ്, റോഷിന്‍ മാമ്മന്‍, ലീന ടോംസ്, റൂത്ത് സഖറിയ എന്നിവരും ചേരുന്നു. കീബോര്‍ഡ്- വിജു ജേക്കബ് (ഫിലഡല്‍ഫിയ), വയലിന്‍-കണ്ണന്‍ മണി (ഫിലഡല്‍ഫിയ).

മിത്രാസ് ടീം അണിയിച്ചൊരുക്കുന്ന നാടകം 'വെളുത്ത രക്തപുഷ്പങ്ങളി'ല്‍, ജോസ്കുട്ടി (അക്കരക്കാഴ്ചകള്‍ ഫെയിം), സജിനി സഖറിയ (അക്കരക്കാഴ്ചകള്‍ ഫെയിം), അലക്സ് ജോണ്‍, ഷാജി എഡ്വേഡ്, എം.സി. മത്തായി, ജെയിംസ് നൈനാന്‍, അനീഷ് ചെറിയാന്‍, രാജുമോന്‍ തോമസ്, ബോബി ടോംസ്, ജോര്‍ജി സാമുവല്‍, അനി നൈനാന്‍, സോഫി വില്‍സണ്‍, ശോഭാ ജേക്കബ് എന്നിവരും അണിനിരക്കുന്നു.

തീം ഡാന്‍സ്, നാടോടി നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ് എന്നീ നൃത്ത ഇനങ്ങളുമായി സിനിമാതാരം മന്യാ നായിഡു (ജോക്കര്‍ ആന്‍ഡ് വക്കാലത്ത് നാരായണന്‍കുട്ടി ഫെയിം), മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ ബിന്ധ്യ പ്രസാദും സംഘവും സ്റുഡിയോ 19ലെ ദിവ്യാ ജേക്കബും സംഘവും (കെവിന്‍ ജോര്‍ജ്, മൈക്കിള്‍ ആന്‍ഡ്രു, ജോഷ് വില്‍സണ്‍, മേഴ്സി ആന്‍ഡ്രു, ജോയ്സ് വില്‍സണ്‍, കേശാ പി, ജീനാ നടുപ്പറമ്പില്‍), പോര്‍ട്ട്ലന്‍ഡ് ഓറിഗോണില്‍ നിന്നുള്ള, ഡോ. പദ്മസുബ്രഹ്മണ്യം (ഭരതനാട്യം), വൈജയന്തി കാശി (കുച്ചിപ്പുടി), ഗുരു ആര്‍, എല്‍.വി. ആനന്ദ് -വിവിധ നൃത്തവിഭാഗങ്ങള്‍) എന്നിവരുടെ അരുമശിഷ്യയായ മറീന ആന്റണി എന്നിവരും നൃത്തവേദിയെ സമ്പന്നമാക്കും.

പ്രവാസി ചാനലും (ടിവി), മഴവില്‍ എഫ്എമ്മും (റേഡിയോ) ഫെസ്റിവലിനെ സപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തികൊണ്ടുവരുന്നതിനുവേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. ഇന്ത്യന്‍ കലകളുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്തു വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു.

പ്രഫഷണല്‍ താരങ്ങളെ വെല്ലുന്ന കലാകാരന്മാര്‍ അമേരിക്കയിലുണ്െടന്ന് തിരിച്ചറിഞ്ഞിടത്തുനിന്നാണു മിത്രാസിന്റെ തുടക്കംതന്നെ. കലയെ നെഞ്ചേറ്റുന്ന ഒരു വലിയ സമൂഹത്തിന്റെ സ്നേഹവും കരുതലുമാണ് വീണ്ടും മിത്രാസ് ഫെസ്റിവല്‍ അണിയിച്ചൊരുക്കാന്‍ ടീമിനു പ്രചോദനമായത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍