ഷിക്കാഗോ ക്നാനായ റീജണില്‍ സെമിനാര്‍ സംഘടിപ്പിച്ചു
Wednesday, May 20, 2015 8:24 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മേയ് 17നു ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ കുടുംബജീവിതത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു.

മാര്‍ മാത്യു മൂലക്കാട്ട് സെമിനാര്‍ നയിച്ചു. കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച മാര്‍ മാത്യു മൂലക്കാട്ട്, മാതാപിതാക്കള്‍ പരസ്പരവും മക്കളുമായും ആശയവിനിമയം നടത്തേണ്ട ആവശ്യകതയേപ്പറ്റിയും ചുരുങ്ങിയത് ആഹാരം കഴിക്കുന്ന സമയത്തെങ്കിലും അതിനു സമയം കണ്െടത്തെണമെന്നും ഓര്‍മിപ്പിച്ചു.

ഇന്നു കാണുന്നത് കൂടുതലായി അണു കുടുംബങ്ങളാണെന്നും തന്മൂലം കുട്ടികള്‍ സ്വാര്‍ഥരും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ അസഹിഷ്ണതയുള്ളവരുമായി. കല്യാണം കഴിച്ചതിനുശേഷം മക്കളെന്നും മരുമക്കളെന്നും കാണാതെ, ആര്‍ക്കും അമിത പ്രാധാന്യം കൊടുക്കാതെ അവരെ ഒരുമിച്ചു കണ്െടങ്കില്‍ മാത്രമെ കുടുംബജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളുവെന്ന് ഉദാഹരണസഹിതം മാര്‍ മാത്യു മൂലക്കാട്ട് വിശദീകരിച്ചു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി