ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്
Wednesday, May 20, 2015 8:23 AM IST
ദുബായി: തൃശൂര്‍ സെന്റ് തോമസ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന യുഎഇ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് 22ന് (വെള്ളി) ദുബായി സ്റോക്സ് സ്പോര്‍ട്സ് കോംപ്ളക്സില്‍ ദുബായി ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു.

പുരുഷ വിഭാഗം ഡബിള്‍സ് ജേതാക്കള്‍ക്ക് 1500ദിര്‍ഹവും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1000 ദിര്‍ഹവും ട്രോഫിയും സമ്മാനിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ് 22നു മുമ്പായി രജിസ്റര്‍ ചെയ്യണമെന്നു പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, സെക്രട്ടറി ബൈജു ജോസഫ്, കണ്‍വീനര്‍ ലിജോ ആലപ്പാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 6524804.