ബൂമൌണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുനാള്‍ മേയ് 24ന്
Wednesday, May 20, 2015 8:22 AM IST
ഡബ്ളിന്‍: ബൂമൌണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുക്കുടുംബത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ മേയ് 24നു (ഞായര്‍) ബൂമൌണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്കു തുടക്കം കുറിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു ഫാ. മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി നല്ലൂകുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. മാര്‍ട്ടിന്‍ പറോക്കാരന്‍ ലദീഞ്ഞിനു നേതൃത്വം നല്‍കും.

വൈകുന്നേരം 5.30നു ട. എശമരവൃമ’ ടരവീീഹ ഹാളില്‍ പൊതുസമ്മേളനവും ബൂമൌണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു സമാപനം കുറിക്കും.

തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍