റിയാദില്‍ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു
Wednesday, May 20, 2015 7:16 AM IST
റിയാദ്: ദമാമില്‍നിന്ന് ഉംറ യാത്രയ്ക്കു പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു മലയാളി വീട്ടമ്മ മരിച്ചു.

റിയാദ് മക്ക ഹൈവേയില്‍ റിയാദില്‍നിന്ന് 350 കിലോമീറ്ററകലെ അല്‍ഖസ്റ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ 11 നുണ്ടായ അപകടത്തില്‍ കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷെഫ്രീന (35) ആണു മരിച്ചത്. മുഹമ്മദ് അഷ്റഫും മക്കളായ നവാര്‍ (15), അഹ്മദ് (13), നൌറ (2) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍