'ഇളം തലമുറയ്ക്കു ദിശാബോധം നല്‍കേണ്ട്തു സാമൂഹ്യബാധ്യത'
Tuesday, May 19, 2015 8:19 AM IST
ജുബൈല്‍: സാങ്കേതികവിദ്യയുടെ വളര്‍ച്ച ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന സമകാലിക സമൂഹത്തിനു വളര്‍ന്നു വരുന്ന ഇളം തലമുറയ്ക്ക് കൃത്യമായ ദിശാബോധം നല്‍കേണ്ടത് സാമൂഹ്യബാധ്യതയാണെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി.

ജുബൈല്‍ ദഅവാ സമ്മേളനത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബാബുത്തര്‍ബിയ്യ ബാലസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മരണാനന്തര ജീവിതത്തിലെ രക്ഷയെയും ശിക്ഷയെയും കുറിച്ചുളള ബോധമാണ് ജീവിത വിശുദ്ധിയിലേക്കു നയിക്കുന്നത്. സ്രഷ്ടാവിനെ അറിഞ്ഞുകൊണ്ട് അവ നോടുളള ബാധ്യതകള്‍ നിറവേറ്റണം. അതുവഴി സഹജീവികളോടുളള ബാധ്യതക ളെക്കുറിച്ചു ബോധ്യം വരും. മക്കളെ വളര്‍ത്തുന്നതിലും അവരുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രവാചക അധ്യാപനങ്ങളിലൂടെ വ്യക്തമായ മാര്‍ഗരേഖയാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. സമകാലിക സമൂഹത്തില്‍ വ്യാപകായ സാമൂഹ്യ ശൃംഖലകള്‍ അപക്വമായി കൈകാര്യം ചെയ്യപ്പെടുന്നത് അപകടകരമാണെന്നും അവയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് മാതാപിതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു വ്യത്യസ്ത സെഷനുകളിലായി നടന്ന ബാലസംഗമത്തിന് അന്‍വര്‍ അബൂബക്കര്‍, വി.ഇ. ബഷീര്‍, അബ്ദുള്‍ സുബ്ഹാന്‍ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി.

കിഡ്സ് വിഭാഗത്തില്‍ കഥകളും പാഠങ്ങളും നമ്മുടെ ഖുര്‍ആന്‍, എന്നീ വിഷയങ്ങള്‍ യഥാക്രമം കാജ അബ്ദുള്‍ കരിം സലഫി, അബ്ദുറൌഫ് സ്വലാഹി എന്നിവര്‍ അവതരിപ്പിച്ചു.

ജൂണിയര്‍ വിഭാഗത്തില്‍ കിണറ്റില്‍നിന്നു കൊട്ടാരത്തിലേക്ക്, അയത്തു ക്വുര്‍സീയ് എന്നീ വിഷയങ്ങള്‍ സ്വലാഹുദ്ദീന്‍ തിരൂര്‍, ഉസാമ ഫൈസല്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ നരകത്തെ ഭയക്കുക, നമ്മുടെ മാതാപിതാക്കള്‍ എന്നീ വിഷയങ്ങള്‍ താജുദ്ദീന്‍ സ്വലാഹി, റാഫി സ്വലാഹി എന്നിവരും അവതരിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ജുബൈല്‍ ദഅവാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ സമീര്‍ മുണ്േടരി നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം