കുവൈറ്റ് ഒഐസിസി യൂത്ത് വിംഗിനു പുതിയ ഭാരവാഹികള്‍
Tuesday, May 19, 2015 7:59 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റിന്റെ യുവജന വിഭാഗമായ ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബാസിയയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ കുവൈറ്റ് ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് കമ്മിറ്റി അഗങ്ങള്‍ ജോബിന്‍ ജോസ് (പ്രസിഡന്റ്), ടോണി മല്ലപ്പള്ളി, ബിനോയ് അരീക്കല്‍, സുനില്‍ വര്‍ഗീസ്, കെ.ജി. പ്രശാന്ത് (വൈസ് പ്രസിഡന്റുമാര്‍), ആല്‍ബിന്‍ ജോസ് മുള്ളങ്കുഴി, കെ. ഇഷാഖ്, നിഖില്‍ പാവൂര്‍, ആര്‍. ചന്ദ്രമോഹന്‍, കെ. ഇസ്മയില്‍, സോജി വര്‍ഗീസ്, മജീദ് മൂറ്റപറമ്പന്‍, ജെ. ജയചന്ദ്രന്‍, സി.എ. ഷാനവാസ്, ജാവേദ് ബിന്‍ അഹമ്മദ്, അബ്ദുള്‍ ഗഫൂര്‍. പി.ടി, ജിന്റോ വര്‍ഗീസ് (സെക്രട്ടറിമാര്‍), ബൈജു പോള്‍ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഖലീല്‍ ഇബ്രാഹിം, ബിജോ ആന്റണി, സിബി അലക്സാണ്ടര്‍, ഷാന്‍ അബ്ദുള്‍ സലാം, ജോസഫ് തോബിയാസ് എന്നിവരെയും തെരഞ്ഞെടുത്തു.

യൂത്ത് വിംഗിന്റെ ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജുകുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പുതുതായി 2001 മെംബര്‍മാരെ ചേര്‍ത്തുകൊണ്ടുള്ള വിപുലമായ മെംബര്‍ഷിപ്പു കാമ്പയിനും സമകാലീന രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളില്‍ ശക്തമായ യുവസാന്നിധ്യം അറിയിച്ചുകൊണ്ട്, കലാ, സാംസ്കാരിക, രാഷ്ട്രീയനായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാമ്പയിനുകളും നേതൃസംഗമങ്ങളും സംഘടിപ്പിക്കുവാനും കുവൈറ്റിലെ മലയാളിസമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ഒരു തണലായ് യുവജന കൂട്ടായ്മ സജീവമാക്കാനും തീരുമാനിച്ചു.

നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, ടോണി മല്ലപ്പള്ളി, ഹരീഷ് തൃപ്പൂണിത്തുറ, റസാക്ക് ചെറുതുരുത്തി എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോബിന്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ബിനോയ് അരീക്കല്‍ സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.