നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിനു പുതിയ നേതൃത്വം
Tuesday, May 19, 2015 7:57 AM IST
കുവൈറ്റ്: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് ഏഴു വിവിധ കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് ഏപ്രിലില്‍ നടത്തിയ പതിനാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ നിന്നും 2015-16 നടപ്പുവര്‍ഷത്തെ പ്രതിനിധിസഭാംഗങ്ങളെയും അവരില്‍നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുകയും വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു.

മേയ് എട്ടിനു സാല്‍മിയായില്‍ നടന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസാദ് പദ്മനാഭന്‍ (പ്രസിഡന്റ്), ശ്രീകുമാര്‍ വി. നായര്‍ (വൈസ് പ്രസിഡന്റ് ആന്‍ഡ് ഐ.ടി. കാര്‍ഡ് കോഓര്‍ഡിനേറ്റര്‍), എസ്. വിജയകുമാര്‍ (ജനറല്‍ സെക്രട്ടറി), ടി.ജി. ഉല്ലാസ് (ജോയിന്റ് സെക്രട്ടറി), ഗുണപ്രസാദ് ജി. നായര്‍ (ട്രഷറര്‍), എ.എസ്.ബി. തമ്പി (ജോ. ട്രഷറര്‍) എന്നിവരെയും അനൂപ് സോമന്‍ (ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍), ഹരി വി. പിള്ള (ജോ. പ്രോഗ്രാം കണ്‍വീനര്‍), സജിത്ത് സി.നായര്‍ (വെല്‍ ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍), അനീഷ് പി.നായര്‍ (ജോയിന്റ് വെല്‍ ഫെയര്‍ കോ-ഓര്‍ഡിനേറ്റര്‍), ദീപേഷ് കുമാര്‍ (ഐ.ടി. സിസ്റം കോ-ഓര്‍ഡിനേറ്റര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രതാപ് ചന്ദ്രന്‍ (അബുഹലീഫാ/മെഹ്ബൂള), മനോജ് കുമാര്‍ (മംഗഫ്), രാധാകൃഷ്ണന്‍ നായര്‍ (ഫാഹേല്‍/മീനാബ്ദുള്ള/അഹമദി), പ്രസാദ് എന്‍. പിള്ള (റിഗായ്), അര്‍ജുന്‍ സത്യദേവന്‍ (ഫര്‍വാനിയ/ഖെയ്ത്താന്‍), ഹരികുമാര്‍ ജി. നായര്‍ (അബാസിയ/ഹസാവി/ജഹറ), സന്ദീപ് എസ്. പിള്ള (സാല്‍മിയ/ഷര്‍ഖ്/ഹവാലി), നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ പേട്രന്മാരായി സുനില്‍ മേനോന്‍, ആര്‍.സി. സുരേഷ് എന്നിവരെ നിലനിര്‍ത്തി.

യോഗത്തില്‍ പ്രസിഡന്റ് പ്രസാദ് പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.ജി. ഉല്ലാസ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ട്രഷറര്‍ ഗുണപ്രസാദ് ജി. നായര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍