സാന്‍അന്റോണിയോയില്‍ പുതിയ ദേവാലയ വെഞ്ചരിപ്പും പിതാക്കന്മാര്‍ക്കു സ്വീകരണവും
Tuesday, May 19, 2015 5:12 AM IST
സാന്‍അന്റോണിയോ: അമേരിക്കയിലെ ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ടു സാന്‍ അന്റോണിയോയിലെ ക്നാനായ സമൂഹം മുന്നേറുന്നു. തങ്ങളുടെ വാസസ്ഥലത്തോട് അടുത്ത് ഒരു ദേവാലയം എന്ന സ്വപ്നം പൂവണിയുന്ന ധന്യനിമിഷത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ വെഞ്ചരിപ്പിനു മുഖ്യകാര്‍മികത്വം വഹിക്കും. മേയ് 24നു വൈകുന്നേരം ആറിനു ക്നാനായ പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന പിതാക്കന്മാരെ ക്നാനായ തനിമയിലും പ്രൌഢിയിലും നടവിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി ഇടവകസമൂഹം സ്വീകരണം നല്‍കി പുതിയ ദേവാലയത്തിലേക്ക് ആനയിക്കുന്നതും തുടര്‍ന്ന് പള്ളി വെഞ്ചരിപ്പ് നടത്തുന്നതുമാണെന്നു വികാരി ഫാ. ബിനോയ് നരമംഗലത്ത് അറിയിച്ചു.

സ്വീകരണവും, പള്ളി വെഞ്ചരിപ്പും, അനുമോദന യോഗവും, സ്നേഹവിരുന്നും വന്‍വിജയമാക്കി മാറ്റുവാന്‍ വേണ്ടി ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി ട്രസ്റിമാരായ ബിനു വാഴക്കാലയും, തോമാസാറും അറിയിച്ചു. വിനു മാവേലില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം