റോക്ക്ലാന്‍ഡില്‍ ജെറി അമല്‍ദേവ് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, May 18, 2015 5:33 AM IST
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ 'സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നു സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ അവസാനം അമേരിക്കയിലേത്തിയ പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍കൂടിയായ അമല്‍ദേവ്, തന്നോടോപ്പം സ്റേജിലേത്തുന്ന അമേരിക്കയിലെ പ്രതിഭകള്‍ക്കു സമഗ്രമായ പരിശീലനം നല്‍കുന്നു. സംഗീതപ്രേമികള്‍ക്ക് ഇതൊരു അപൂര്‍വ വിരുന്നായിരിക്കുമെന്നു സംഘാടകര്‍ ഉറപ്പു പറയുന്നു.

1975 മുതല്‍ 80 വരെ ക്വീന്‍സ് കോളജില്‍ സംഗീത പ്രഫസറായിരുന്നു ജെറി അമല്‍ദേവ്. അമേരിക്കയില്‍ ഇപ്പോഴുള്ള മിക്ക മലയാളികളെക്കാള്‍ മുന്‍പേ ഇവിടെ എത്തിയ അദ്ദേഹം 35 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണു ന്യൂയോര്‍ക്കിലെത്തുന്നത്. അമേരിക്കയില്‍നിന്നു മടങ്ങിയ ശേഷമാണു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഒട്ടേറെ സിനിമകളുടെ സംഗീത സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ചത്.

മേയ് 29 നു വൈകുന്നേരം ആറു മുതല്‍ പത്തു വരെയാണു ക്ളാര്‍ക്ക്സ് ടൌണ്‍ സൌത്ത് ഹൈസ്ക്കൂളില്‍ മ്യൂസിക്ക് ഷോ. 50, 40, 20 ഡോളര്‍ ടിക്കറ്റുകള്‍ ഇനിയും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ജേക്കബ് ചൂരവടി: 914 882 9361.