സോമു മാത്യുവിനു യാത്രയയപ്പു നല്‍കി
Sunday, May 17, 2015 6:40 AM IST
കുവൈറ്റ്: പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാകാരനുമായ സോമു മാത്യുവിനു കുവൈറ്റ് മലയാളിസമൂഹം സമുചിതമായ യാത്രയയപ്പു നല്‍കി.

കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷന്‍ (ഭകുടഭ) സംഘടിപ്പിച്ച സമ്മേളനത്തില്‍ വ്യത്യസ്ത വീക്ഷണക്കാരായ മലയാളി സമൂഹത്തിലെ പൌര പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.

കുടയുടെ ചെയര്‍മാര്‍ ജോയ് മുണ്ടാക്കാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.മാത്യൂസ് ബഹുമതി പത്രം നല്‍കി സോമുവിനെ ആദരിച്ചു. ആര്‍.സി. സുരേഷ് പൊന്നാട അണിയിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍, വര്‍ഗീസ് പുതുകുളങ്ങര, ഷറഫുദ്ദിന്‍ കണ്ണാത്, സജി തോമസ് മാത്യു,ഡോ അമീര്‍ അഹമ്മദ്, മാത്യു, വര്‍ഗീസ്, സിദ്ദിഖ് വലിയകത്ത്, കോച്ചിപന്തി വിജയഭാനു, ബിനോയ് ഇലഞ്ഞിമേല്‍, അബ്ദുള്‍ റഹീം, ജോജി ജോര്‍ജ്, ടോളി പ്രകാശ്, ബെന്നി നല്യതാം കുളം, രംസാദ് ചിലമ്പത്ത്, പി. എ മേനോന്‍, ചെസില്‍ രാമപുരം, ബിനില്‍ സ്കറിയ,ജേക്കബ് മാത്യു എന്നിവര്‍ ആശംസ നേര്‍ന്നു. സ്വീകരണത്തിനു സോമു മാത്യു മറുപടി പറഞ്ഞു.

കുടയുടെ സെക്രട്ടറി ജനറല്‍ രാജു സ്കറിയ സ്വാഗതവും ബെന്നി ചെരക്കാലത്ത് നന്ദിയും പറഞ്ഞു. അബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുടയുടെ ട്രഷറര്‍ സാം വി. തോമസിന്റെ ഭാര്യാ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍