കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Sunday, May 17, 2015 6:38 AM IST
കുവൈറ്റ്: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി. കുമ്മിണിപ്പറമ്പ് എംകെ മന്‍സിലില്‍ പരേതനായ അബ്ദുള്ളക്കുട്ടി ഹാജിയുടെയും ഇത്തിക്കുട്ടി ഉമ്മയുടെയും മകന്‍ കുഞ്ഞഹമ്മദാണ് (52) മരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: വാഹിദ. മക്കള്‍: ജസ്ന, ജുനൈദ് അബ്ദുള്ള, മുഹമ്മദ് മിഷാല്‍. സഹോദരങ്ങള്‍: കെഎംസിസി ഹസാവി ഏരിയ ട്രഷറര്‍ എം.കെ. അലവിക്കുട്ടി, മുഹമ്മദ് ബാവ, സൈതലവി, അബൂബക്കര്‍, സുലൈഖ, ബീഫാത്തിമ.

മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30നു ജെറ്റ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലേക്കു കൊണ്ടുപോയി. കെഎംസിസി പ്രവര്‍ത്തകര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍