നാലു വൈദികര്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Sunday, May 17, 2015 6:31 AM IST
ഫരീദാബാദ് (ന്യൂഡല്‍ഹി): ഫരീദാബാദ് രൂപതയിലെ നാലു വൈദിക വിദ്യാര്‍ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ബ്രദര്‍ സജി വളവില്‍, ബ്രദര്‍ മാത്യൂസ് കഴിക്കേച്ചിറ, ബ്രദര്‍ സുനില്‍ താണിത്തംപള്ളില്‍, ബ്രദര്‍ ബിജു കണ്ണമ്പുഴ എന്നിവര്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയില്‍നിന്നു ഡീക്കന്‍ പട്ടം സ്വീകരിച്ചു.

കരയുന്നവരോടൊപ്പം കരയുവാനും സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുവാനും പാവങ്ങളോട് അനുകമ്പയോടെ പെരുമാറാനും ജീവിത ഗന്ധിയായി വചനപ്രഘോഷണം നടത്തുവാനും കത്തോലിക്ക വൈദികര്‍ക്കും വൈദികാര്‍ഥികള്‍ക്കും കഴിയണമെന്നു സന്ദേശത്തില്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

ശുശ്രൂഷകളില്‍ വികാരി ജനറല്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, ആര്‍ച്ച് ഡീക്കന്‍ ഫാ. രാജന്‍ പുന്നക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്